Sunday, December 22, 2024
LATEST NEWSSPORTS

ഇംഗ്ലണ്ടിനെതിരായ വനിതാ ടി-20യിൽ ഇന്ത്യയ്ക്ക് തോൽവി

ബ്രിസ്റ്റോൾ: ഇംഗ്ലണ്ടിനെതിരായ വനിതാ ടി20യിൽ ഇന്ത്യ പരാജയപ്പെടുകയും പരമ്പര നഷ്ടപ്പെടുകയും ചെയ്തു. പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇംഗ്ലണ്ട് വനിതകൾ 7 വിക്കറ്റിന് വിജയിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 122 റൺസിൽ ഒതുങ്ങിയപ്പോൾ ഇംഗ്ലണ്ട് 18.2 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. പരമ്പരയിലെ ആദ്യ മത്സരം ഇംഗ്ലണ്ട് ജയിച്ചപ്പോൾ രണ്ടാം മത്സരത്തിൽ ഇന്ത്യ ജയിച്ചിരുന്നു.