Sunday, December 22, 2024
LATEST NEWSTECHNOLOGY

ആകാശത്തേക്ക് കുത്തനെ വിക്ഷേപിക്കാവുന്ന ഹ്രസ്വദൂര മിസൈലുമായി ഇന്ത്യ

ന്യൂഡൽഹി: ഉപരിതലത്തിൽ നിന്ന് ആകാശത്തേക്ക് കുത്തനെ വിക്ഷേപിക്കാൻ കഴിയുന്ന ഹ്രസ്വദൂര മിസൈൽ ഡിആർഡിഒയും ഇന്ത്യൻ നാവികസേനയും ചേർന്ന് വിജയകരമായി പരീക്ഷിച്ചു. ഒഡീഷ തീരത്തുള്ള ചന്ദിപൂരിലെ ഇന്‍റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിലാണ് പരീക്ഷണം നടത്തിയത്.

ഉപരിതലത്തിൽ നിന്ന് ആകാശത്തേക്ക് കുത്തനെ വിക്ഷേപിക്കാനുള്ള ശേഷി നാവികസേനയുടെ കപ്പലിൽ നിന്ന് ഉയർന്ന വേഗതയിൽ സഞ്ചരിക്കുന്ന ആളില്ലാ വിമാനത്തിലേക്ക് വെടിയുതിർത്ത് വിജയകരമായി പരീക്ഷിച്ചു. തദ്ദേശീയ റേഡിയോ ഫ്രീക്വൻസി സീക്കർ ഘടിപ്പിച്ച മിസൈലുകൾ വളരെ കൃത്യതയോടെ ലക്ഷ്യത്തിലെത്തി.

ഡിആർഡിഒ വിഎൽ-എസ്ആർഎസ്എഎം സിസ്റ്റം തദ്ദേശീയമായി രൂപകൽപ്പന ചെയ്യുകയും വികസിപ്പിക്കുകയും ചെയ്തു. പരീക്ഷണ വിക്ഷേപണത്തിൽ ഡിആർഡിഒയെയും ഇന്ത്യൻ നാവികസേനയെയും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അഭിനന്ദിച്ചു.