Tuesday, December 17, 2024
LATEST NEWSSPORTS

ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് ദുബായില്‍ ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നു

ദുബായ്: കോവിഡിൽ നിന്ന് മുക്തി നേടിയ ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡ് ദുബായിലെ ഇന്ത്യൻ ടീമിനൊപ്പം ചേർന്നു. ഏഷ്യാ കപ്പിൽ പാകിസ്താനെതിരായ നിർണായക മത്സരത്തിന് മുന്നോടിയായി ദ്രാവിഡ് ടീമിനൊപ്പം ചേർന്നത് ഇന്ത്യയ്ക്ക് ആശ്വാസമായിരിക്കുകയാണ്.

ദ്രാവിഡിന്റെ അഭാവത്തില്‍ ടീമിന്റെ ഇടക്കാല പരിശീലകനായി ചുമതലയേറ്റ വി.വി.എസ്. ലക്ഷ്മണ്‍ ഇന്ത്യ എ ടീമിനൊപ്പം ചേരാന്‍ ബെംഗളൂരുവിലേക്ക് തിരിച്ചു. ബിസിസിഐ ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചതാണിത്.-

ഏഷ്യാ കപ്പിനായി ടീം യാത്ര തിരിക്കും മുമ്പ് നടത്തിയ പതിവ് പരിശോധനയിലാണ് രാഹുൽ ദ്രാവിഡിന് കോവിഡ് സ്ഥിരീകരിച്ചിരുന്നത്.