Friday, January 17, 2025
LATEST NEWSSPORTS

കോമണ്‍വെല്‍ത്ത് ഗെയിംസിൽ വനിതാ ഹോക്കിയില്‍ ഇന്ത്യ സെമിയില്‍ കടന്നു

ബര്‍മിങ്ങാം: ഇന്ത്യൻ വനിതാ ഹോക്കി ടീം 2022 കോമൺവെൽത്ത് ഗെയിംസിന്‍റെ സെമി ഫൈനലിൽ എത്തി. പൂൾ എ മത്സരത്തിൽ കാനഡയെ തോൽപ്പിച്ചാണ് ഇന്ത്യൻ വനിതാ ടീം അവസാന നാലിലെത്തിയത്.

മത്സരം ഇന്ത്യ 3-2ന് സ്വന്തമാക്കി. നാലാം ക്വാർട്ടറിൽ ഇന്ത്യ വിജയഗോൾ നേടി. ഒരു ഘട്ടത്തിൽ ഇന്ത്യ രണ്ട് ഗോളുകൾക്ക് ലീഡ് ചെയ്യുകയും പിന്നീട് രണ്ട് ഗോളുകൾക്ക് സമനില വഴങ്ങുകയും ചെയ്തു. കാനഡയും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

ഇന്ത്യക്കായി സലിമ, നവനീത് കൗർ, ലാൽറെംസിയാമി എന്നിവർ ഗോളുകൾ നേടിയപ്പോൾ ബ്രിയാനി സ്റ്റയേഴ്സ്, ഹന്ന ഹോൺ എന്നിവർ കാനഡയ്ക്കായി ഗോളുകൾ നേടി. നാലാം പാദത്തിന്‍റെ 51-ാം മിനിറ്റിലാണ് ലാൽറെംസിയാമി ഇന്ത്യയുടെ ആദ്യ ഗോൾ നേടിയത്.