Saturday, January 18, 2025
HEALTHLATEST NEWS

101 രാജ്യങ്ങൾക്കും യുഎൻ സ്ഥാപനങ്ങൾക്കും ഇന്ത്യ കോവിഡ്-19 വാക്സിൻ ഡോസുകൾ വിതരണം ചെയ്തു

ന്യൂഡല്‍ഹി: 2022 ജൂലൈ 15 വരെ 101 രാജ്യങ്ങൾക്കും യുഎൻ സ്ഥാപനങ്ങൾക്കും ഗ്രാന്‍റ്, വാണിജ്യ കയറ്റുമതി അല്ലെങ്കിൽ കോവിഡ് -19 വാക്സിൻ ഗ്ലോബൽ ആക്സസ് (കോവാക്സ്) വഴി 23.9 കോടി ഡോസ് കൊറോണ വൈറസ് വാക്സിൻ ഇന്ത്യ വിതരണം ചെയ്തതായി വെള്ളിയാഴ്ച ലോക്സഭയെ അറിയിച്ചു.

2022 ജൂലൈ 19 വരെ രാജ്യത്ത് 12 വയസിന് മുകളിലുള്ള ഗുണഭോക്താക്കൾക്ക് 200.34 കോടി കോവിഡ് -19 വാക്സിൻ ഡോസുകൾ നൽകിയതായി ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീൺ പവാർ പറഞ്ഞു.

ദേശീയ കോവിഡ് വാക്സിനേഷൻ പ്രോഗ്രാമിന് കീഴിൽ 12 വയസ്സിന് താഴെയുള്ള കോവിഡ് -19 വാക്സിനേഷൻ ആരംഭിച്ചിട്ടില്ലെന്ന് ഒരു ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിൽ മന്ത്രി പറഞ്ഞു.