Wednesday, January 22, 2025
LATEST NEWSSPORTS

അഞ്ചാം ട്വന്റി 20-യിലും വിന്‍ഡീസിനെ തകര്‍ത്ത് ഇന്ത്യ

ഫ്‌ളോറിഡ: അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, രവി ബിഷ്ണോയ് എന്നിവരുടെ സ്പിൻ ത്രയം തിളങ്ങിയപ്പോൾ അഞ്ചാം ടി20യിൽ ഇന്ത്യ വെസ്റ്റ് ഇൻഡീസിനെ 88 റൺസിന് തോൽപ്പിച്ചു. ഈ വിജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 4-1ന് സ്വന്തമാക്കി.

ഇന്ത്യ ഉയർത്തിയ 189 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വെസ്റ്റ് ഇൻഡീസ് 15.4 ഓവറിൽ 100 റൺസിന് ഓൾ ഔട്ടായി. ഷിമ്രോൺ ഹെറ്റ്മെയർ 35 പന്തിൽ നാല് സിക്സും അഞ്ച് ഫോറും സഹിതം 56 റൺസെടുത്തു. ഹെറ്റ്മെയറിനെക്കൂടാതെ ഷമർ ബ്രൂക്സ് (13), ഡെവോൺ തോമസ് (10) എന്നിവർ മാത്രമാണ് രണ്ടക്കം കടന്നത്. ക്യാപ്റ്റൻ നിക്കോളാസ് പൂരൻ (3), റോവ്മാൻ പവൽ (9) എന്നിവർക്കും തിളങ്ങാനായില്ല.

10 വിക്കറ്റുകൾ വീഴ്ത്തിയ ഇന്ത്യൻ സ്പിന്നർമാരാണ് വെസ്റ്റ് ഇൻഡീസിനെ തകർത്തത്. അക്ഷർ മൂന്ന് ഓവറിൽ 15 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ കുൽദീപ് നാല് ഓവറിൽ 12 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. 2.4 ഓവർ മാത്രം എറിഞ്ഞ രവി ബിഷ്ണോയ് 16 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി.