Friday, April 4, 2025
LATEST NEWSSPORTS

നേപ്പാളിനെ തകർത്ത് സാഫ് അണ്ടർ 17 കിരീടം നിലനിർത്തി ഇന്ത്യ

സാഫ് അണ്ടർ 17 ടൂർണമെന്‍റ് കിരീടം ഇന്ത്യ നിലനിർത്തി. ഫൈനലിൽ നേപ്പാളിനെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ഇന്ത്യ തോൽപ്പിച്ചത്. കളിയിലുടനീളം മികച്ച പ്രകടനം കാഴ്ചവച്ച ഇന്ത്യ അർഹിച്ച ജയമാണ് നേടിയത്. 17ആം മിനിറ്റിൽ ബോബി സിങ്ങിലൂടെ ഗോൾ നേടിയ ഇന്ത്യ 30-ാം മിനിറ്റിൽ കൊറോയിലൂടെ ലീഡ് ഇരട്ടിയാക്കി. 63-ാം മിനിറ്റിൽ ഗുയ്റ്റെയും രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിൽ അമനും കൂടി ഗോൾ പടികയിൽ ഇടം നേടിയതോടെ ഇന്ത്യ ജയം ഉറപ്പിച്ചു. ഇന്ത്യയുടെ നാലാം കിരീടമാണിത്.