Monday, November 18, 2024
LATEST NEWS

ഡിജിറ്റല്‍ വായ്പാ പദ്ധതിയുമായി ഇന്‍ഡല്‍മണി

കൊച്ചി: പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ ഇൻഡൽ മണി ഡിജിറ്റൽ വായ്പാ സംവിധാനം ആരംഭിച്ചു. തുടക്കത്തിൽ, നിലവിലുള്ള ഉപഭോക്താക്കൾക്ക് കെവൈസി നിബന്ധനകൾക്ക് വിധേയമായി മൊബൈൽ ആപ്ലിക്കേഷൻ, ഇ-പോർട്ടൽ എന്നിവയിലൂടെ വ്യക്തിഗത വായ്പകൾ നൽകും.

പൂർണ്ണമായും ഡിജിറ്റൽ സംവിധാനത്തിലൂടെ കാലതാമസം കൂടാതെ വായ്പ ലഭിക്കാൻ ഇത് സഹായിക്കും. കേരളം, കർണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, ഒഡീഷ എന്നിവിടങ്ങളിലെ ഇൻഡൽ മണിയുടെ 225 ശാഖകളിൽ ഡിജിറ്റൽ വ്യക്തിഗത വായ്പാ സൗകര്യം ലഭ്യമാണ്.

ഇൻഡൽ മണിയുടെ ഡിജിറ്റൽവൽക്കരണ യജ്ഞത്തിന്‍റെ ഭാഗമായാണ് പുതിയ വ്യക്തിഗത ഡിജിറ്റൽ വായ്പാ പദ്ധതിയെന്ന് ഇൻഡൽ മണി എക്സിക്യൂട്ടീവ് ഡയറക്ടറും സിഇഒയുമായ ഉമേഷ് മോഹനൻ പറഞ്ഞു. തിരഞ്ഞെടുത്ത വിപണികളില്‍ അടുത്തിടെ കമ്പനി ഓണ്‍ലൈന്‍ സ്വര്‍ണ്ണ വായ്പാ സൗകര്യം ആരംഭിച്ചിരുന്നു.