Sunday, December 22, 2024
GULFLATEST NEWS

കുവൈറ്റിൽ ജോലി ഉപേക്ഷിക്കുന്ന 60 വയസ്സ് പിന്നിട്ട തൊഴിലാളികളുടെ എണ്ണത്തിൽ വർദ്ധനവ്

കുവൈറ്റ്: കുവൈറ്റിലെ തൊഴിൽ വിപണിയിൽ നിന്ന് ഈ വർഷം ആദ്യ പാദത്തിൽ 60 വയസിന് മുകളിലുള്ള 4000 തൊഴിലാളികൾ രാജ്യം വിട്ടതായി കണക്കുകൾ. സെൻട്രൽ അഡ്മിനിസ്ട്രേഷൻ ഓഫ് സ്റ്റാറ്റിസ്റ്റിക്സും മാൻപവർ അതോറിറ്റിയും ചേർന്നാണ് ഈ കണക്കുകൾ പുറത്തുവിട്ടത്. വർക്ക് പെർമിറ്റ് പുതുക്കാൻ 800 ദിർഹം അധികമായി നൽകേണ്ടതിനാലാണ് പലരും രാജ്യം വിടുന്നത്. വർക്ക് പെർമിറ്റ് പ്രതിസന്ധി 60 വയസ്സിന് മുകളിലുള്ള എല്ലാത്തരം തൊഴിലാളികളെയും ബാധിച്ചു. ഈ വിഭാഗത്തിൽ സർവകലാശാലാ ബിരുദം ഇല്ലാത്തവർവർക്ക് പെർമിറ്റുകൾ, താമസം, ആരോഗ്യ ഇൻഷുറൻസ് എന്നിവ പുതുക്കാൻ വലിയ തുക ചെലവഴിക്കണം. അഡ്മിനിസ്ട്രേറ്റീവ്, സപ്പോർട്ട് സർവീസുകളിൽ ജോലി ചെയ്യുന്നവരാണ് ഏറ്റവും കൂടുതൽ രാജ്യം വിട്ടത്.

നിർമ്മാണ മേഖലയിൽ നിന്നുള്ള 792 തൊഴിലാളികളും കാർഷിക, വനവൽക്കരണ, മത്സ്യബന്ധന മേഖലകളിൽ നിന്നുള്ള 739 തൊഴിലാളികളുമാണ് ജോലി ഉപേക്ഷിച്ചത്. താമസ, ഭക്ഷ്യ സേവന മേഖലയിൽ നിന്നുള്ള 257 പേരും ഉൽപാദന മേഖലയിൽ നിന്നുള്ള 103 പേരും രാജ്യം വിട്ടു.