ഒമാനിൽ മലയോര മേഖലയിൽ തോരാതെ മഴ
മസ്കത്ത്: ഒമാനിലെ മലയോര മേഖലകളിൽ മഴ തുടരുകയാണ്. ഹജർ മലനിരകളും പരിസര പ്രദേശങ്ങളും ഇരുണ്ടുമൂടി. കാറ്റ് ശക്തമാണ്. തെക്കൻ ബാതിന ഗവർണറേറ്റിലെ റുസ്താഖ് വിലായത്തിലാണ് കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത്.
ശനി, ഞായർ ദിവസങ്ങളിൽ 40 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. മഴക്കെടുതിയിൽ രാജ്യത്തിന് കനത്ത നാശനഷ്ടമുണ്ടായി. വിവിധ പ്രദേശങ്ങളിൽ റോഡുകളും വൈദ്യുതി, ജല ശൃംഖലകളും തകർന്നു. റോഡുകളുടെ നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ് വൈദ്യുതിയും ജലവിതരണവും പുനഃസ്ഥാപിച്ചു.