ട്വന്റി20യില്‍ വിക്കറ്റ് വീഴ്ത്തുന്ന ആദ്യ ഇന്ത്യന്‍ നായകനായി ഹര്‍ദിക് പാണ്ഡ്യ
ഡബ്ലിന്‍: ടിട്വന്റിയിൽ ക്യാപ്റ്റനെന്ന നിലയിൽ വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യൻ താരമായി ഹാർദിക് പാണ്ഡ്യ. ടിട്വന്റിയിൽ ഇന്ത്യൻ ക്യാപ്റ്റനാക്കുന്ന എട്ടാമത്തെ താരമാണ് ഹർദിക്. ഹാർദിക്കിന് മുമ്പുള്ള ഏഴ് ക്യാപ്റ്റൻമാരും ടിട്വന്റിയിൽ വിക്കറ്റ് നേടിയിട്ടില്ല.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ അയർലൻഡ് ഓപ്പണർ പോൾ സ്റ്റിർലിംഗിനെ ഹാർദിക് മടക്കി അയച്ചു. ഹാർദിക്കിന്റെ ഡെലിവറിയില്‍ ഓഫ് സൈഡിലൂടെ സ്റ്റിർലിംഗ് പിച്ച് ചെയ്യാൻ ശ്രമിച്ചു. എന്നാൽ മിഡ് ഓഫിൽ ഹൂഡയുടെ കൈകളില്‍ ഒതുങ്ങി
ഹാർദിക് 31 പന്തിൽ നിന്ന് 64 റൺസും കൂട്ടിച്ചേർത്തു.