Thursday, January 23, 2025
LATEST NEWSSPORTS

ട്വന്റി20യില്‍ റെക്കോര്‍ഡ് ജയവുമായി സൗത്ത് ആഫ്രിക്ക 

ഡല്‍ഹി: പരമ്പരയിലെ ആദ്യ ടി20യിൽ ഡസനേയും ഡേവിഡ് മില്ലറേയും പുറത്താക്കാൻ കഴിയാതെ ഏഴു വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെട്ടത്. 212 റൺസ് വിജയലക്ഷ്യം അഞ്ച് പന്ത് ബാക്കി നിൽക്കെ ദക്ഷിണാഫ്രിക്ക മൂന്ന് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ടി20യിൽ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും വലിയ ചേസ് ജയമായിരുന്നു ഇത്.

ദക്ഷിണാഫ്രിക്കയുടെ ആദ്യ മൂന്ന് ബാറ്റ്സ്മാൻമാരെ ക്രീസിൽ തുടരാൻ അനുവദിക്കാതെ തിരിച്ചുവരാൻ ഇന്ത്യക്ക് സാധിച്ചു. ഇതോടെ ദക്ഷിണാഫ്രിക്ക സമ്മർദ്ദത്തിലായി. ക്രീസിലെത്തിയപ്പോൾ,ബൗണ്ടറി കണ്ടെത്താനാവാതെ ഡോട്ട് ബോളുകൾ വന്നത് ഡസൻ്റെ സമ്മർദ്ദം വർദ്ധിപ്പിക്കുകയും ചെയ്തു. എന്നാൽ ഡേവിഡ് മില്ലർ ബൗണ്ടറി കണ്ടെത്തിയപ്പോൾ ഡസനും തകർത്ത് കളിക്കാൻ തുടങ്ങി. 

ഡേവിഡ് മില്ലറും ഡസനും ചേർന്ന് 131 റൺസിൻ്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. 46 പന്തിൽ 7 ഫോറുകളുടെയും അഞ്ചു സിക്സറുകളുടെയും അകമ്പടിയോടെയാണ് ഡസൻ 75 റൺസെടുത്തത്. ഡേവിഡ് മില്ലർ 31 പന്തിൽ നിന്ന് 64 റൺസ് നേടി. ഡേവിഡ് മില്ലറുടെ ബാറ്റിൽ നിന്ന് നാല് ഫോറും അഞ്ച് സിക്സും പിറന്നു.