Monday, December 23, 2024
HEALTHLATEST NEWS

യു.എസിൽ ഒരേ സമയം ഒരാൾക്ക് ​മങ്കിപോക്സും കോവിഡും ബാധിച്ചു

വാഷിങ്ടൺ: യുഎസിൽ ഒരാൾക്ക് ഒരേ സമയം മങ്കിപോക്സും കൊവിഡും ബാധിച്ചു. കാലിഫോർണിയ സ്വദേശിയായ മിച്ചോ തോംപസണാണ് ഒരേ സമയം കൊവിഡും മങ്കിപോക്സും സ്ഥിരീകരിച്ചത്. ജൂൺ അവസാനത്തോടെയാണ് തോംസണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ദിവസങ്ങൾക്ക് ശേഷം, കൈകളിലും കഴുത്തിലും കാലുകളിലും ചെറിയ കുരുക്കൾ പ്രത്യക്ഷപ്പെട്ടു.

തുടർന്ന് വിശദമായ പരിശോധനയിൽ തോംസൺ മങ്കിപോക്സ് സ്ഥിരീകരിച്ചു. അസുഖത്തിന്‍റെ നാളുകളിൽ അദ്ദേഹത്തിന് കടുത്ത പനിയും ശരീരവേദനയും അനുഭവപ്പെട്ടിരുന്നു.
“എനിക്ക് ഒരു ഗ്ലാസ് വെള്ളം പോലും കുടിക്കാൻ കഴിഞ്ഞില്ല. ഈ രീതിയിൽ രണ്ട് വൈറസുകളും ഒരേ സമയം ബാധിക്കുമോ എന്ന ചോദ്യത്തിന്, ഡോക്ടർമാർ “അതെ” എന്നാണ് മറുപടി നൽകിയതെന്ന് തോംസൺ പറഞ്ഞു.

രണ്ട് വൈറസുകളും ഒരുമിച്ച് ബാധിക്കാൻ സാധ്യതയുണ്ടെന്ന് സ്റ്റാൻഫോർഡ് സർവകലാശാലയിലെ മെഡിക്കൽ പ്രൊഫസറായ ഡോ ഡീൻ വിൻസ്ലോ പറഞ്ഞു. “ഇത് അസാധ്യമല്ല, അതിനെക്കുറിച്ച്, രോഗിയുടെ ദൗർഭാഗ്യമെന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ” അദ്ദേഹം കൂട്ടിച്ചേർത്തു.