Friday, January 17, 2025
GULFHEALTHLATEST NEWS

യുഎഇയില്‍ ഇന്ന് 1,179 പേർക്ക് കോവിഡ്

അബുദാബി: യു.എ.ഇ.യിൽ പ്രതിദിന കൊവിഡ് കേസുകൾ 1,000ന് മുകളിൽ തുടരുകയാണ്. ആരോഗ്യ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ പ്രകാരം രാജ്യത്ത് ഇന്ന് 1,179 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് ചികിത്സയിലായിരുന്ന 981 കോവിഡ് -19 രോഗികൾ രോഗമുക്തി നേടി. അതേസമയം, കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചെങ്കിലും രാജ്യത്ത് കൊവിഡ് മരണ സംഖ്യ താഴ്ന്ന നിലയിൽ തുടരുന്നത് ആശ്വാസകരമാണ്. ഇന്നും രാജ്യത്ത് പുതിയ കൊവിഡ് മരണങ്ങളൊന്നും സ്ഥിരീകരിച്ചിട്ടില്ല. 

2,53,991 പുതിയ കൊവിഡ് പരിശോധനകളിൽ നിന്നാണ് രാജ്യത്ത് പുതിയ കേസുകൾ കണ്ടെത്തിയത്. ഇതുവരെ 916,247 പേർക്കാണ് യുഎഇയിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതിൽ 898,305 പേർ ഇതിനകം രോഗമുക്തി നേടി. 2,305 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. നിലവിൽ 15,637 കൊവിഡ് രോഗികളാണ് യുഎഇയിൽ ചികിത്സയിലുള്ളത്.