Sunday, December 22, 2024
GULFLATEST NEWS

യുഎഇയില്‍ കടല്‍ പ്രക്ഷുബ്‍ധമാകാൻ സാധ്യത; മുന്നറിയിപ്പ് നൽകി

അബുദാബി: ശനിയാഴ്ച യുഎഇയിൽ പൊടിപടലങ്ങൾ നിറഞ്ഞ കാലാവസ്ഥയുണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്ത് താപനിലയിൽ ക്രമാനുഗതമായ കുറവുണ്ടാകും. അബുദാബിയിൽ താപനില 38 ഡിഗ്രി സെൽഷ്യസും ദുബായിൽ 37 ഡിഗ്രി സെൽഷ്യസും ആയിരിക്കും.

സമുദ്രോപരിതലത്തിൽ മണിക്കൂറിൽ 45 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇതിന്റെ ഭാഗമായി പൊടിക്കാറ്റ് രൂപപ്പെട്ടേക്കാം. അങ്ങനെയെങ്കിൽ ദൂരപരിധിയിൽ കുറവുണ്ടാകുമെന്നും ഔദ്യോഗിക അറിയിപ്പിൽ പറയുന്നു. അറേബ്യൻ ഗൾഫിൽ, കടൽ പൊതുവെ പ്രക്ഷുബ്ധമാണ്. തിരമാല എട്ടടി വരെ ഉയരുമെന്നാണ് പ്രവചനം.