Friday, January 17, 2025
GULFLATEST NEWS

യുഎഇയില്‍ തൊഴിലാളികളുടെ ഉച്ചവിശ്രമം ജൂണ്‍ 15 മുതല്‍

യു എ ഇ : യുഎഇ കടുത്ത ഉഷ്ണതരംഗാവസ്ഥയിലേക്ക് കടന്നതോടെ ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ യുഎഇയിൽ പുറം തൊഴിലാളികൾക്ക് ഉച്ച വിശ്രമം അനുവദിച്ചിരിക്കുന്നു. ഇത് തുടർച്ചയായ 18-ാം വർഷമാണ് യുഎഇ ഉച്ചക്ക് 12.30 മുതൽ 3 വരെ ഉച്ചവിശ്രമം ഏർപ്പെടുത്തുന്നത്. ചൂട് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളും അപകടങ്ങളും തടയുക എന്ന ലക്ഷ്യത്തോടെയാണ് വിശ്രമം. മധ്യാഹ്ന ഇടവേള നടപ്പാക്കിയതോടെ ഇത്തരം അപകടങ്ങളും ആരോഗ്യപ്രശ്നങ്ങളും കുറഞ്ഞതായി മാനവിക, സ്വദേശിവൽക്കരണ മന്ത്രാലയം വക്താവ് മുഹ്സിൻ അൽ നാസി പറഞ്ഞു.

നിയമം ലംഘിക്കുന്ന സ്ഥാപനങ്ങളിൽ നിന്ന് ഒരു തൊഴിലാളിക്ക് 5,000 രൂപ എന്ന രീതിയിൽ പിഴ ചുമത്തും. പരമാവധി പിഴ 50,000 ദിർഹം വരെയായിരിക്കും. നിയമം പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് തൊഴിലാളികളെയും തൊഴിലുടമകളെയും ബോധവത്കരിക്കുന്നതിനുള്ള പദ്ധതികളും നടപ്പാക്കിയിട്ടുണ്ട്. പൊതുജനങ്ങൾക്കും നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാം. മന്ത്രാലയത്തിന്റെ ആപ്പ് വഴിയോ 600590000 എന്ന നമ്പറിലോ നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാം.