Sunday, December 22, 2024
LATEST NEWSSPORTS

ടെസ്റ്റിലെ ”വിരാടിസ”ത്തിന് 11 വയസ്

ടെസ്റ്റ് അരങ്ങേറ്റത്തിൻ്റെ 11-ാം വാർഷികം ആഘോഷിച്ച് വിരാട് കോഹ്ലി. 2011 ജൂൺ 20ന് ജമൈക്കയിലെ സബീന പാർക്കിൽ വെസ്റ്റ് ഇൻഡീസിനെതിരെയാണ് ഡൽഹി ബാറ്റർ ഇന്ത്യയ്‌ക്കായി വെള്ള ജഴ്സി അണിഞ്ഞത്. അതിനുശേഷം ടെസ്റ്റ് ക്രിക്കറ്റിൽ വിരാട് ഒരുപാട് നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.

ടെസ്റ്റ് അരങ്ങേറ്റത്തിൻറെ 11-ാം വാർഷികം സവിശേഷമായ രീതിയിൽ ആഘോഷിക്കാൻ കോഹ്ലി സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. കഴിഞ്ഞ 11 വർഷത്തിനിടെ ഇന്ത്യക്കായി വ്യക്തിപരമായും ടീമിനായും നേടിയ പ്രധാന നേട്ടങ്ങൾ വിവരിക്കുന്ന വീഡിയോയാണ് കോഹ്ലി പങ്കുവച്ചിരിക്കുന്നത്.