Saturday, February 14, 2026
HEALTHLATEST NEWS

സംസ്ഥാനത്ത് 1995 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: കഴിഞ്ഞ 24 മണിക്കൂറിനിടെ 1,995 പേർക്ക് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളത്താണ് ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത് (571). തിരുവനന്തപുരത്ത് 336 പേർക്കും കോട്ടയത്ത് 201 പേർക്കും രോഗം സ്ഥിരീകരിച്ചു.

ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടില്ല. നിലവിൽ 12,007 പേരാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,446 പേർ രോഗമുക്തി നേടി. രോഗമുക്തി നിരക്ക് 98.7 ശതമാനമാണ്.