Friday, January 17, 2025
HEALTHLATEST NEWS

സംസ്ഥാനത്ത് കോവിഡ് രണ്ടായിരം കടന്നു; ജാ​ഗ്രത പാലിക്കണം

തുടർച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് കൊവിഡ് കേസുകൾ 2,000 കടന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന എറണാകുളം ജില്ലയിലാണ് ആശങ്ക വർദ്ധിക്കുന്നത്. റിപ്പോർട്ട് ചെയ്ത അഞ്ച് മരണങ്ങളിൽ ഒന്ന് എറണാകുളത്താണ്.

പുതുതായി റിപ്പോർട്ട് ചെയ്ത 2193 കോവിഡ് കേസുകളിൽ 589 എണ്ണവും എറണാകുളം ജില്ലയിലാണ്. തുടർച്ചയായ രണ്ടാം ദിവസമാണ് ജില്ലയിൽ കൊവിഡ് ബാധിതരുടെ എണ്ണം 500 കടക്കുന്നത്. എറണാകുളത്ത് സജീവ കേസുകളുടെ എണ്ണം 2500 കടന്നു. കൊവിഡ് മുൻകരുതലുകൾ കൃത്യമായി പാലിക്കാത്തവർ സ്ഥിതിഗതികളെ കൂടുതൽ വഷളാക്കുമെന്ന ആശങ്കയിലാണ് ആരോഗ്യവകുപ്പ്. മാസ്കുകൾ ഉൾപ്പെടെയുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിൽ പലരും അലംഭാവം കാണിക്കുന്നതിനാൽ രോഗവ്യാപനം വർദ്ധിക്കാൻ ഇടയാക്കുമെന്ന് ആരോഗ്യ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.