Thursday, January 23, 2025
HEALTHLATEST NEWS

രാജ്യത്ത് 24 മണിക്കൂറിനിടെ 12781 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 12,781 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് കുത്തനെ ഉയരുകയാണ്. പ്രതിദിന രോഗികളുടെ എണ്ണം കുറഞ്ഞെങ്കിലും ടി.പി.ആറിൽ വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. പ്രതിദിന ടിപിആർ 4.32 ശതമാനമാണ്. മഹാരാഷ്ട്ര, കേരളം, ഡൽഹി എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ കേസുകൾ ഉള്ളത്. കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണവും വർധിച്ചിട്ടുണ്ട്. 18 കൊവിഡ് മരണങ്ങളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്.

കേരളത്തിൽ ഇന്നലെ 2,786 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ച് കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു. 2,072 പേർ രോഗമുക്തി നേടി. റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളിൽ ഭൂരിഭാഗവും എറണാകുളത്താണ്. എറണാകുളത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 574 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് 534 പേർക്കും കോട്ടയത്ത് 348 പേർക്കും രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ അഞ്ച് ദിവസമായി കേരളത്തിലെ പ്രതിദിന കോവിഡ് കേസുകൾ മൂവായിരത്തിന് മുകളിലായിരുന്നു.