Sunday, January 5, 2025
HEALTHLATEST NEWS

രാജ്യത്ത് 17,336 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡൽഹി: ഇന്നലെ രാജ്യത്ത് 17,336 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 88,284 ആയി. ആകെ 4,33,62,294 പേർക്കാണ് രോഗം ബാധിച്ചത്. ഇന്നലെ 13 പേർ കൂടി കോവിഡ്-19 മായി ബന്ധപ്പെട്ട സങ്കീർണതകൾ ബാധിച്ച് മരിച്ചതോടെ ആകെ മരണം 5,24,954 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.

പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.32 ശതമാനമാണ്. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 3.07 ശതമാനമാണ്. നിലവിൽ 196.77 കോടി ഡോസ് വാക്സിൻ വിതരണം ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.