Monday, March 10, 2025
HEALTHLATEST NEWS

രാജ്യത്ത് കോവിഡ്​ കേസുകൾ ഉയരുന്നു

ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് കേസുകൾ ലക്ഷത്തിലേക്ക് അടുക്കുകയാണ്. നിലവിൽ 94420 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 17073 പേർക്കാണ് രോഗം ബാധിച്ചത്.

കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് സ്ഥിരീകരിച്ച കേസുകളുടെ എണ്ണത്തിൽ 45 ശതമാനം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

ഞായറാഴ്ച മാത്രം 25 കൊവിഡ് മരണങ്ങളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. ഇതിൽ 21 എണ്ണം പുതിയ മരണങ്ങളും ബാക്കിയുള്ളവ കോവിഡ് മൂലമാണെന്ന് നേരത്തെ സ്ഥിരീകരിച്ചവരുമാണ്. ഇതോടെ ആകെ കൊവിഡ് മരണങ്ങളുടെ എണ്ണം 5,25,020 ആയി.