Tuesday, December 17, 2024
HEALTHLATEST NEWS

രാജ്യത്ത് കുറയാതെ കോവിഡ് രോഗബാധ: 15,940 പേർക്ക് രോഗം

ന്യൂഡൽഹി: രാജ്യത്ത് വീണ്ടും കൊവിഡ് കേസുകളിൽ വൻ വർദ്ധനവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 15,940 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയിലെ ആകെ രോഗബാധിതരുടെ എണ്ണം 4,33,78,234 ആയി ഉയർന്നു. 91,779 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.

12,425 പേർ രോഗമുക്തി നേടി. രാജ്യത്തെ രോഗമുക്തി നിരക്ക് നിലവിൽ 98.58 ശതമാനമാണ്. ഇതുവരെ 196.94 കോടി ഡോസ് വാക്സിൻ നൽകിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം, മഹാരാഷ്ട്രയുൾപ്പെടെ പല സംസ്ഥാനങ്ങളിലും കോവിഡ്-19 രോഗികളുടെ എണ്ണം കുറയുകയാണ്.

വ്യാഴാഴ്ച 5,218 പേർക്കാണ് മഹാരാഷ്ട്രയിൽ കോവിഡ്-19 സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച കോവിഡ് രോഗികളുടെ എണ്ണം 20 ശതമാനം കുറഞ്ഞ് 4,205 ആയി.