Wednesday, January 22, 2025
HEALTHLATEST NEWS

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 13,313 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. 38 പേർ രോഗം ബാധിച്ച് മരിച്ചു. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.03 ശതമാനമാണ്.

മഹാരാഷ്ട്ര, കേരളം എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത്. മഹാരാഷ്ട്രയിൽ കഴിഞ്ഞ ദിവസം 3,260 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കേരളത്തിൽ 3,890 പേർക്കാണ് രോഗം ബാധിച്ചത്. രാജ്യത്തെ പല സംസ്ഥാനങ്ങളിലും കൊവിഡ് കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇതുവരെ 5,24,941 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്.