Sunday, December 22, 2024
HEALTHLATEST NEWS

രാജ്യത്തെ കോവിഡ് കുതിക്കുന്നു; 24 മണിക്കൂറിനിടെ 8000 പേർക്ക് രോഗം

ന്യുഡൽഹി: രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം 8000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 8329 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. 10 പേർ കോവിഡ് ബാധിച്ച് മരണമടഞ്ഞു. രോഗമുക്തി നിരക്ക് 98.69 ശതമാനമായി ആയി കുറഞ്ഞു. കേരളത്തിലും മഹാരാഷ്ട്രയിലുമാണ് ഏറ്റവും കൂടുതൽ കേസുകൾ ഉള്ളത്.

മഹാരാഷ്ട്രയിൽ ഇന്നലെ മൂവായിരത്തിലധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതിൽ പകുതിയിലധികം കേസുകളും മുംബൈയിൽ നിന്നാണ്. സംസ്ഥാനത്ത് രോഗവ്യാപന നിരക്ക് മൂന്ന് ശതമാനമായി ഉയർന്നു.

കേരളത്തിൽ ഇന്നലെ 2471 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. കൊവിഡ് വ്യാപനത്തിൽ ജാഗ്രത കൈവിടരുതെന്ന് കേന്ദ്രം ആവർത്തിച്ചിരുന്നു. പരിശോധനയും വാക്‌സിനേഷനും കൂട്ടണമെന്നും മാസ്‌ക്, സാമൂഹിക അകലം എന്നിവ ഉൾപ്പെടെയുള്ള പ്രതിരോധ മാർഗങ്ങളിൽ വീഴ്ച വരുത്തരുതെന്നും കേന്ദ്രം നിർദേശിച്ചിട്ടുണ്ട്.