Thursday, January 2, 2025
HEALTHLATEST NEWS

രാജ്യത്ത് ജനന സമയത്തെ ആയുർദൈർഘ്യത്തിൽ വർധനവ്; ശരാശരി ആയുർദൈർഘ്യം 72.6 ആയി

ഡൽഹി: ജനനസമയത്തെ ആയുർദൈർഘ്യം രാജ്യത്ത് വർദ്ധിച്ചു. 2015-19 ൽ ആയുർ ദൈർഘ്യം 69.7 ശതമാനമായി ഉയർന്നു. ഈ കാലയളവിൽ, ആഗോള ശരാശരി ആയുർദൈർഘ്യം 72.6 ആയിരുന്നു. ഏകദേശം പത്ത് വർഷത്തോളം എടുത്താണ് ഇന്ത്യയിലെ ജനന സമയത്തെ ആയുർദൈർഘ്യത്തിൽ രണ്ട് വർഷത്തെ വർധനവ് ഉണ്ടായത്.
ജനനസമയത്തെ ആയുർദൈർഘ്യം കണക്കാക്കുന്നത് ഒരു വർഷത്തിനും അഞ്ച് വയസ്സിനും ഇടയിലുള്ള ശിശുമരണ നിരക്കിനെ അടിസ്ഥാനമാക്കിയാണ്. മധ്യപ്രദേശിലും ഉത്തർപ്രദേശിലുമാണ് രാജ്യത്ത് ഏറ്റവും കൂടുതൽ ശിശുമരണനിരക്ക് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മധ്യപ്രദേശിൽ ശിശുമരണനിരക്ക് 43 ഉം ഉത്തർപ്രദേശിൽ 38 ഉം ആയിരുന്നു. 2015-19 ൽ ഉത്തർ പ്രദേശിൽ ആദ്യ വർഷം അതിജീവിച്ചവരുടെ ആയുർദൈർഘ്യം 3.4 ശതമാനമായി ഉയർന്നു. മധ്യപ്രദേശിൽ ജനിച്ച് ആദ്യ വർഷം അതിജീവിക്കുന്നവരുടെ ആയുർദൈർഘ്യം 2.7 ശതമാനമായി ഉയർന്നു.

രാജ്യത്തെ ആയുർദൈർഘ്യം 1970-75 ൽ 49.7 ആയിരുന്നത് 2015-19 ൽ 69.7 ആയി ഉയർന്നു. 24 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വർദ്ധനവാണ് ഒഡീഷയിൽ രേഖപ്പെടുത്തിയത്. തമിഴ്നാട്ടിൽ ഇത് 49.6 ൽ നിന്ന് 72.6 ആണ്. ഉത്തർപ്രദേശിൽ ഇത് 43 ൽ നിന്ന് 65.6 ആയി ഉയർന്നു. വിവിധ സംസ്ഥാനങ്ങളിലെ നഗര-ഗ്രാമ പ്രദേശങ്ങൾ തമ്മിലുള്ള ചില വ്യത്യാസങ്ങൾ ഈ കണക്കിൽ കാണാൻ കഴിയും. അസമിൽ ഗ്രാമങ്ങളും നഗരങ്ങളും തമ്മിലുള്ള ആയുർ ദൈർഘ്യ അന്തരം എട്ടുവർഷമാണ്. ഹിമാചൽ പ്രദേശിൽ ഇത് അഞ്ച് വർഷമാണ്. സ്ത്രീകളുടെയും പുരുഷൻമാരുടെയും ഗ്രാമീണ ആയുർദൈർഘ്യം, നഗര ആയുർദൈർഘ്യത്തെക്കാൾ കൂടുതലുള്ള ഏക സംസ്ഥാനമാണ് കേരളം.