Monday, December 23, 2024
HEALTHLATEST NEWS

കുട്ടികളില്‍ കോവിഡിന് ദൈര്‍ഘ്യം കൂടുതലെന്ന് പഠനം

ന്യൂഡല്‍ഹി: കോവിഡ്-19 ബാധിച്ച 14 വയസിന് താഴെയുള്ള കുട്ടികൾക്ക് രണ്ട് മാസത്തിലേറെ രോഗലക്ഷണങ്ങൾ നീണ്ടുനില്‍ക്കുന്നതായി പുതിയ പഠനം. ലാന്‍സെറ്റ് ചൈല്‍ഡ് ആന്‍ഡ് അഡോളസന്റ് ഹെല്‍ത്തിലാണ് പഠനം പ്രസിദ്ധീകരിച്ചത്. കോവിഡ്-19 ബാധിച്ച മൂന്ന് വയസ്സിന് താഴെയുള്ളവരിൽ 40 ശതമാനം പേർക്കും രണ്ട് മാസത്തിലേറെയായി രോഗലക്ഷണങ്ങൾ നിലനിന്നു. നാലിനും 11 വയസിനും ഇടയിൽ പ്രായമുള്ള കോവിഡ്-19 രോഗികളിൽ 38 ശതമാനം പേർക്കും ദീർഘകാല രോഗലക്ഷണങ്ങളുണ്ടായിരുന്നു.

14 വയസ്സുവരെയുള്ള കുട്ടികളിൽ 46 ശതമാനം പേർക്കും ദീർഘകാല രോഗലക്ഷണങ്ങൾ അനുഭവപ്പെട്ടു. ഡെൻമാർക്കിലെ കുട്ടികളിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ ഉപയോഗിച്ചാണ് പഠനം നടത്തിയത്. കുട്ടികളിലെ ദീർഘകാല രോഗലക്ഷണങ്ങൾ അവർക്കിടയിൽ നീണ്ടുനിൽക്കുന്ന കോവിഡിന്റെ സൂചന കൂടിയാണ്. അതിനാൽ, അത്തരം പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് എത്രയും വേഗം അവയെ ചികിത്സിക്കേണ്ടതിന്റെ ആവശ്യകതയുണ്ടെന്നും പഠനം പറയുന്നു.