Wednesday, January 22, 2025
LATEST NEWS

രാജസ്ഥാനിൽ 1.68 ലക്ഷം കോടി രൂപയുടെ നിക്ഷേപത്തിനൊരുങ്ങി അദാനിയും അംബാനിയും

ജയ്പൂർ: ഇന്ത്യയിലെ ഏറ്റവും ധനികരായ മുകേഷ് അംബാനിയും ഗൗതം അദാനിയും കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിൽ വൻ നിക്ഷേപം നടത്താൻ ഒരുങ്ങുകയാണ്. ഇരുവരും 1.68 ലക്ഷം കോടി രൂപ നിക്ഷേപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സംസ്ഥാനത്തെ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ആരംഭിച്ച ഇൻവെസ്റ്റ് രാജസ്ഥാൻ എന്ന പദ്ധതിയുടെ ഭാഗമായാണ് ഈ വലിയ നിക്ഷേപങ്ങൾ. ഇതുമായി ബന്ധപ്പെട്ട് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡും അദാനി എന്റർപ്രൈസസ് ലിമിറ്റഡും രാജസ്ഥാൻ സർക്കാരുമായി ധാരണാപത്രം ഒപ്പുവെച്ചു.

2021 ഡിസംബറിനും 2022 മാർച്ചിനും ഇടയിലാണ് നിക്ഷേപ ഓഫറുകൾ വന്നത്. ഇക്കാലയളവിൽ സംസ്ഥാനത്ത് 940453 ലക്ഷം കോടി രൂപയുടെ നിക്ഷേപ ഓഫറുകളുടെ 18 ശതമാനവും അംബാനിയും അദാനിയുമാണ്. റിലയൻസ് ഇൻഡസ്ട്രീസിന്റെ ഉപസ്ഥാപനമായ റിലയൻസ് ന്യൂ എനർജി സോളാർ ലിമിറ്റഡ് ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം നൽകി.