Thursday, January 23, 2025
HEALTHLATEST NEWS

കേരളത്തിൽ ഇന്ന് 3253 പേർക്ക് കൂടി കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3253 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 7 മരണങ്ങളും റിപ്പോർട്ട് ചെയ്തു. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർക്ക് രോഗം ബാധിച്ചത്. ജില്ലയിൽ 841 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

തിരുവനന്തപുരത്ത് 641 പേർക്കും കോട്ടയത്ത് 409 പേർക്കും രോഗം സ്ഥിരീകരിച്ചു. തുടർച്ചയായ നാലാം ദിവസമാണ് സംസ്ഥാനത്ത് മൂവായിരത്തിലധികം പേർക്ക് കോവിഡ്-19 സ്ഥിരീകരിക്കുന്നത്.