ജപ്പാനിൽ ഇനി വെള്ളപ്പൊക്കത്തിൽ വീട് തകരില്ല,ഒഴുകും
ജപ്പാൻ: ജാപ്പനീസ് ഹോം ബിൽഡിംഗ് കമ്പനിയായ ഇച്ചിജോ കമ്മ്യൂണിറ്റി വെള്ളപ്പൊക്കത്തെ നേരിടാൻ ഒരു ഫ്ലോട്ടിംഗ് ഹൗസ് നിർമ്മിച്ചു. വാട്ടർപ്രൂഫ് രീതിയിലാണ് വീട് നിർമ്മിച്ചിരിക്കുന്നത്. ഇത് ഒരു സാധാരണ വീട് പോലെ കാണപ്പെടുമെങ്കിലും ജലനിരപ്പ് ഉയരുന്നതോടെ വീട് ഒഴുകാൻ തുടങ്ങും.
അഞ്ച് മീറ്റർ വരെ പൊങ്ങിക്കിടക്കാൻ കഴിയുന്ന കേബിളുമായി വീട് ബന്ധിപ്പിച്ചിരിക്കുന്നു. ഇരുമ്പ് ദണ്ഡുകൾ കൊണ്ട് നിർമ്മിച്ച വീട് വാട്ടർപ്രൂഫ് ആണെന്നും അതിനാൽ വെള്ളം മൂലം കേടുപാടുകൾ സംഭവിക്കുന്നില്ലെന്നതുമാണ് മറ്റൊരു സവിശേഷത.
ഇത്തരം വീടുകൾക്ക് വെള്ളപ്പൊക്ക മരണങ്ങളുടെ എണ്ണം കുറയ്ക്കാൻ കഴിയുമെന്ന് കമ്പനി പറഞ്ഞു. വീടിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ധരിപ്പിച്ചതായും കമ്പനി അറിയിച്ചു. ഇച്ചിജോ കമ്മ്യൂണിറ്റി മുമ്പും ദുരിതബാധിത പ്രദേശങ്ങളിൽ വീടുകൾ നിർമ്മിച്ചിട്ടുണ്ട്. 2011 ഓഗസ്റ്റിലെ ഭൂകമ്പത്തിൽ കമ്പനി 376 യൂണിറ്റ് വീടുകൾ നിർമ്മിച്ചു. ഈ വീടുകൾ ഭൂകമ്പത്തെ പ്രതിരോധിക്കുന്നവയായിരുന്നു. രണ്ട് സിംഗിള്‍ ബെഡുകള്‍ ഇടാന്‍ സൗകര്യമുള്ളവയും ഭൂകമ്പത്തെ പ്രതിരോധിക്കാന്‍ കഴിവുള്ളവയുമായിരുന്നു അവ.