Saturday, January 18, 2025
LATEST NEWS

‘145 ദിവസം, രജിസ്റ്റർ ചെയ്തത് ​​അരലക്ഷം സംരംഭങ്ങൾ’

തി​രു​വ​ന​ന്ത​പു​രം: സംരംഭകത്വ വർഷത്തിന്‍റെ ഭാഗമായി 145 ദിവസത്തിനുള്ളിൽ അരലക്ഷം സംരംഭങ്ങൾ രജിസ്റ്റർ ചെയ്തു. വെള്ളിയാഴ്ച വരെ 50,218 സംരംഭങ്ങളാണ് സംസ്ഥാനത്തൊട്ടാകെ രജിസ്റ്റർ ചെയ്തത്. 2970.47 കോടി രൂപയുടെ നിക്ഷേപവും 110185 തൊ​ഴി​ല​വ​സ​ര​ങ്ങ​ളു​മാ​ണ്​ ഇ​തു​വ​ഴി സം​സ്ഥാ​ന​ത്ത് ഉണ്ടാ​യ​തെ​ന്നും മ​ന്ത്രി പി. ​രാ​ജീ​വ്​ വാ​ർ​ത്ത​ാസ​മ്മേ​ള​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

സംരംഭങ്ങളുടെ എണ്ണത്തിലും നിക്ഷേപത്തിലും തൊഴിലവസരങ്ങളിലും മലപ്പുറം ജില്ലയാണ് ഒന്നാമത്. തിരുവനന്തപുരം, പാലക്കാട്, കൊല്ലം, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിലായി നാലായിരത്തിലധികം സംരംഭങ്ങൾ ആരംഭിച്ചിട്ടുണ്ട്. വ്യാവസായികമായി പിന്നാക്കം നിൽക്കുന്ന വയനാട്, കാസർകോട് ജില്ലകളിലായി 6,000 തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. 2022-23 സാമ്പത്തിക വർഷത്തെ സംരംഭകത്വ വർഷമായി പ്രഖ്യാപിച്ച് കുറഞ്ഞത് ഒരു ലക്ഷം സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ (എംഎസ്എംഇ) ആരംഭിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

പദ്ധതിയുടെ ഭാഗമായി ലൈസൻസ്-ലോൺ-സബ്സിഡി മേളകളാണ് നടക്കുന്നത്. സംരംഭകർക്ക് നാല് ശതമാനം പലിശ നിരക്കിൽ വായ്പ നൽകുന്നതിന് പ്രത്യേക പദ്ധതി ആരംഭിച്ചിട്ടുണ്ട്. 10 ലക്ഷം രൂപ വരെയാണ് വായ്പ. 403 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലാണ് വായ്പാ മേളകൾ നടന്നത്. 9.5 കോടി രൂപയുടെ വായ്പയാണ് ഇതുവഴി അനുവദിച്ചത്.