Sunday, December 22, 2024
LATEST NEWSSPORTS

പത്മശ്രീ നാമനിർദേശ പട്ടികയിൽ ഐ.എം വിജയനും

ന്യൂഡൽഹി: മലയാളി ഫുട്ബോൾ താരം ഐ.എം വിജയൻ, മുൻ ദേശീയ താരങ്ങളായ അരുൺ ഘോഷ്, ഷബീർ അലി എന്നിവരുടെ പേരുകളാണ് ഈ വർഷത്തെ പത്മശ്രീ പുരസ്‌ക്കാരത്തിന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ നാമനിർദ്ദേശം ചെയ്യുന്നത്. മേജർ ധ്യാൻചന്ദ് അവാർഡിന് മനോരഞ്ജൻ ഭട്ടാചാര്യയെയും അർജുന അവാർഡിന് ജെജെ ലാൽപെഖുലയെയും നാമനിർദ്ദേശം ചെയ്യാൻ എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചു.

ഈ വർഷം നവംബറിൽ നടക്കേണ്ടിയിരുന്ന സാഫ് അണ്ടർ 15 വനിതാ ചാമ്പ്യൻഷിപ്പ് മാറ്റിവയ്ക്കാൻ ആവശ്യപ്പെടും. ടെക്നിക്കൽ ഡയറക്ടറുടെ പരമാവധി പ്രായം 50 ൽ നിന്ന് 55 വയസ്സായി ഉയർത്താനും തീരുമാനിച്ചു. രാജ്യത്തെ വിവിധ സ്ഥാപനങ്ങൾക്കായി ഒരു ഇൻസ്റ്റിറ്റ്യൂഷണൽ ഫുട്ബോൾ ലീഗ് ആരംഭിക്കാൻ സാങ്കേതിക സമിതി ചെയർമാൻ ഐ.എം.വിജയൻ നിർദ്ദേശിച്ചു.