Saturday, December 21, 2024
HEALTHLATEST NEWS

പത്തിലധികം പേര്‍ക്ക് പട്ടിയുടെ കടിയേറ്റാല്‍ ആ മേഖല ഹോട്ട്‌ സ്‌പോട്ടാണെന്ന് മന്ത്രി ജെ.ചിഞ്ചുറാണി

തിരുവനന്തപുരം: ഒരു പഞ്ചായത്തിൽ പത്തിലധികം പേർക്ക് നായയുടെ കടിയേറ്റാൽ പ്രദേശം ഹോട്ട്സ്പോട്ടായി പ്രഖ്യാപിക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. കുടുംബശ്രീ വഴിയുള്ള എ.ബി.സി. പദ്ധതി നിർത്തിവച്ചതാണ് ഇപ്പോഴത്തെ തെരുവുനായ്ക്കളുടെ പ്രതിസന്ധിക്ക് കാരണമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി വ്യക്തമാക്കി. എബിസി വ്യാപകമായി നടപ്പാക്കാൻ കുറച്ച് ദിവസങ്ങൾ കൂടി എടുക്കും.

സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ ശല്യം കൂടുതലുള്ള 660 പ്രദേശങ്ങൾ കണ്ടെത്തിയിട്ടുണ്ട്. തെരുവുനായ്ക്കൾക്ക് പേവിഷബാധ വാക്സിൻ നൽകുന്നതിനായി നാല് ലക്ഷം ഡോസുകൾ കൂടി ഉടൻ വാങ്ങുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു.

സംസ്ഥാനത്ത് തെരുവുനായ്ക് വന്ധ്യംകരണം വ്യാപകമായ തോതിൽ നടത്താൻ കുറച്ച് സമയമെടുക്കും. 2021 ഡിസംബറിൽ എ.ബി.സി പദ്ധതി നിർത്തിവയ്ക്കണമെന്നും അത് കുടുംബശ്രീക്ക് കൈമാറരുതെന്നും കോടതിയിൽ നിന്ന് ഉത്തരവുണ്ടായിരുന്നു. അതിന്‍റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് പ്രവർത്തനങ്ങൾ നിർത്തിവെക്കേണ്ടി വന്നത്. പഞ്ചായത്തിൽ പത്തിലധികം പേർക്ക് നായയുടെ കടിയേറ്റ പ്രദേശമുണ്ടെങ്കിൽ അത് ഹോട്ട്സ്പോട്ടായി കണക്കാക്കുമെന്നും മന്ത്രി പറഞ്ഞു.