Monday, January 13, 2025
LATEST NEWSSPORTS

‘ക്രിസ്റ്റ്യാനോയെ ടീമിലെത്തിച്ചാല്‍ പി.എസ്.ജി വിടും’; മുന്നറിയിപ്പുമായി മെസി

പാരിസ്: ക്രിസ്റ്റ്യാനോ റൊണാൾഡോയെ ടീമിൽ ഉൾപ്പെടുത്തിയാൽ പി.എസ്.ജി വിടുമെന്ന് മെസി ഭീഷണി മുഴക്കിയതായി റിപ്പോർട്ട്. നിലവില്‍ ക്രിസ്റ്റ്യാനോയ്ക്ക് വേണ്ടി ട്രാന്‍സ്ഫര്‍ വിപണിയില്‍ പിഎസ്ജി ഇറങ്ങിയിട്ടില്ല.

ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്‍റസ് വിടുമ്പോൾ പി.എസ്.ജിയുടെ റഡാറിലുണ്ടായിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. അതിനുശേഷം, പിഎസ്ജി പോർച്ചുഗീസ് താരത്തോട് താൽപ്പര്യം കാണിച്ചിട്ടില്ല. എന്നാൽ നെയ്മർ ക്ലബ് വിട്ടാൽ പി.എസ്.ജിക്ക് പകരക്കാരനെ വേണം. ഈ സാഹചര്യങ്ങൾ ക്രിസ്റ്റ്യാനോയിലേക്ക് ക്ലബിന്‍റെ ശ്രദ്ധ ആകർഷിക്കാനും സാധ്യതയുണ്ട്.

എന്നാൽ ക്രിസ്റ്റ്യാനോയ്ക്കായി പി.എസ്.ജിയുടെ ശ്രമങ്ങൾ ആരംഭിക്കുന്നതിന് മുൻപ് തന്നെ
മെസി തന്‍റെ അതൃപ്തി അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി ബന്ധപ്പെട്ട ട്രാൻസ്ഫർ മാർക്കറ്റിൽ ബയേണും ചെൽസിയും മാത്രമാണ് ക്ലബ്ബുകൾ.