Tuesday, December 17, 2024
LATEST NEWSSPORTS

ഐസിസി ടി20 റാങ്കിംഗ്; മുന്നേറി സൂര്യകുമാര്‍ യാദവ്

ദുബായ്: ഐസിസിയുടെ ഏറ്റവും പുതിയ ടി20 റാങ്കിംഗിൽ ഇന്ത്യയുടെ സൂര്യകുമാര്‍ യാദവ് മൂന്നാം സ്ഥാനത്ത്. ഏഷ്യാ കപ്പിലെയും ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിലെ ബാറ്റിംഗ് പ്രകടനത്തിന്‍റെയും ബലത്തിൽ പാകിസ്ഥാൻ വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്വാൻ ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ ബാബർ അസമിന് പകരം രണ്ടാം സ്ഥാനത്തേക്ക് ദക്ഷിണാഫ്രിക്കയുടെ എയ്ഡൻ മാര്‍ക്രം എത്തി. ഇന്ത്യയുടെ സൂര്യകുമാര്‍ യാദവ് ഒരു സ്ഥാനം മെച്ചപ്പെടുത്തി മൂന്നാം സ്ഥാനത്തും പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം നാലാം സ്ഥാനത്തുമെത്തി. ഏഷ്യാ കപ്പിലും ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20യിലും ബാബറിന് തിളങ്ങാനായില്ല.

ഓസ്ട്രേലിയക്കെതിരായ ആദ്യ ടി20യിൽ സൂര്യകുമാർ 25 പന്തിൽ 46 റൺസ് നേടിയിരുന്നു. റിസ്വാന് 825 റേറ്റിംഗ് പോയിന്‍റും രണ്ടാം സ്ഥാനത്തുള്ള മാര്‍ക്രത്തിന് 792 റേറ്റിംഗ് പോയിന്‍റും സൂര്യകുമാറിന് 780 റേറ്റിംഗ് പോയിന്റുമാണുള്ളത്.