Thursday, January 23, 2025
LATEST NEWSSPORTS

സച്ചിനെ സർ എന്നു വിളിച്ചില്ല; ക്രിക്കറ്റ് താരത്തിനെതിരെ സൈബർ ആക്രമണം

മുംബൈ: സച്ചിൻ ടെണ്ടുൽക്കറെ ‘സർ’ എന്ന് വിളിക്കാത്തതിന്‍റെ പേരിൽ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം മാർനസ് ലബുഷെയ്നെതിരെ ആരാധകരുടെ സൈബർ ആക്രമണം. സച്ചിന്‍റെ ‘ആരാധകർ’ സോഷ്യൽ മീഡിയയിൽ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരത്തെ വ്യാപകമായി വിമർശിച്ചു. വെള്ളിയാഴ്ച സച്ചിൻ ടെണ്ടുൽക്കർ ട്വീറ്റ് ചെയ്തതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.

“കോമൺവെൽത്ത് ഗെയിംസിൽ ക്രിക്കറ്റ് തിരിച്ചെത്തിയതിൽ സന്തോഷമുണ്ട്. മനോഹരമായ ഗെയിമിന് പുതിയ പ്രേക്ഷകരെ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യൻ വനിതാ ടീമിന് ഹൃദയംഗമമായ അഭിനന്ദനങ്ങൾ,” സച്ചിൻ ട്വിറ്ററിൽ കുറിച്ചു. ഈ ട്വീറ്റിന് പിന്തുണയുമായി ഓസ്ട്രേലിയൻ താരം രംഗത്തെത്തി. സച്ചിൻ പറഞ്ഞതിനെ പിന്തുണയ്ക്കുന്നു. ഓസ്ട്രേലിയ-ഇന്ത്യ മത്സരം മികച്ച പോരാട്ടമായിരിക്കുമെന്നും ലാബുഷെയ്ൻ പറഞ്ഞു.