ഇന്ത്യൻ വിപണിയിൽ ഹ്യുണ്ടായ് മോട്ടോർസിന്റെ കൊയ്ത്ത്! ഒരു മാസത്തിൽ 50 ശതമാനം വിൽപ്പന വളർച്ച
കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായ് മോട്ടോർ കമ്പനി ഇന്ത്യൻ വിപണിയിൽ വൻ നേട്ടമുണ്ടാക്കി. കഴിഞ്ഞ മാസം, കൊറിയൻ കമ്പനി ഇന്ത്യയിലെ ആഭ്യന്തര വിപണിയിലെ വിൽപ്പനയിൽ വലിയ വളർച്ച രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഇതേ മാസവുമായി താരതമ്യപ്പെടുത്തുമ്പോൾ 50 ശതമാനത്തിലധികം വളർച്ചയാണ് കമ്പനി കൈവരിച്ചത്. 2021 സെപ്റ്റംബറിലെ 33,087 യൂണിറ്റുകളിൽ നിന്ന് ഈ സെപ്റ്റംബറിൽ 49,700 യൂണിറ്റുകളുടെ വിൽപ്പന രേഖപ്പെടുത്തി. കൃത്യമായി പറഞ്ഞാൽ വളർച്ചാ നിരക്ക് 50.2 ശതമാനം.
കയറ്റുമതിയുടെ കാര്യത്തിൽ, 2022 സെപ്റ്റംബറിൽ കമ്പനി 13,501 യൂണിറ്റുകളുടെ വിൽപ്പന രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 6.3 ശതമാനം വളർച്ചയാണിത്. മൊത്തം വിൽപ്പനയുടെ കാര്യത്തിൽ, കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വിറ്റ 45,791 യൂണിറ്റുകളുമായി താരതമ്യപ്പെടുത്തുമ്പോൾ 2022 സെപ്റ്റംബറിൽ കമ്പനി 63,201 യൂണിറ്റ് വിൽപ്പന രേഖപ്പെടുത്തി. 38 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്.