Wednesday, January 22, 2025
LATEST NEWSSPORTS

ആവേശസൈനിങ്ങുമായി ഹൈദരാബാദ്;ഒഡെയ് ഒനായിൻഡ്യ തിരിച്ചെത്തി

ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് ഹൈദരാബാദ് അതിശയകരമായ വിദേശ സൈനിംഗ് പ്രഖ്യാപിച്ചു. സ്പാനിഷ് സെന്‍റർ ബാക്കായ ഒഡെയ് ഒനായിൻഡ്യയാണ് ഹൈദരാബാദിലേക്ക് തിരിച്ചെത്തുന്നത്. 2020-21 സീസണിൽ ഹൈദരാബാദിനായി മികച്ച പ്രകടനമാണ് താരം കാഴ്ചവച്ചത്.

32 കാരനായ താരം 2020 ൽ ഹൈദരാബാദ് വഴിയാണ് ഇന്ത്യയിലെത്തിയത്. ഐഎസ്എല്ലിലെ ഏഴാം സീസണിൽ ഹൈദരാബാദിന്‍റെ വിശ്വസ്തനായിരുന്നു ഈ താരം. പ്ലേ ഓഫിനോട് ഏറ്റവും അടുത്തെത്തിയ ഹൈദരാബാദിന്‍റെ വളർച്ചയിൽ ഒഡെയ് നിർണായക പങ്ക് വഹിച്ചു. ഒഡെയും ചിങ്ലൻസന സിങ്ങും ചേർന്നുള്ള ഹൈദരാബാ​​ദിന്റെ പ്രതിരോധക്കോട്ട വലിയ പ്രശംസയുമേറ്റുവാങ്ങിയിരുന്നു.

ഹൈദരാബാദിലെ മികച്ച സീസണിന് ശേഷം അദ്ദേഹം സ്പെയിനിലേക്ക് പോയി. സ്പെയിനിന്‍റെ രണ്ടാം ഡിവിഷനിൽ കളിച്ച മുൻ ക്ലബായ മിറാൻഡസിലേക്കാണ് ഒഡെയ് മടങ്ങിയത്. എന്നാൽ ഇപ്പോൾ, ഒരു സീസണിന് ശേഷം അദ്ദേഹം ഹൈദരാബാദിൽ തിരിച്ചെത്തിയിരിക്കുന്നു.