Sunday, December 22, 2024
LATEST NEWSSPORTS

ബാഡ്മിന്റണ്‍ വേള്‍ഡ് ടൂര്‍ റാങ്കിങ്ങില്‍ മലയാളി താരം എച്ച്.എസ് പ്രണോയ് ഒന്നാമത്

ക്വലാലംപുര്‍: ലോക ബാഡ്മിന്റണ്‍ ഫെഡറേഷന്റെ വേള്‍ഡ് ടൂര്‍ റാങ്കിങ്ങില്‍ ഒന്നാമതെത്തി മലയാളി ബാഡ്മിന്റണ്‍ താരം എച്ച്.എസ്. പ്രണോയ്. സെപ്റ്റംബറിൽ പുറത്തിറക്കിയ റാങ്കിംഗിൽ ഡെൻമാർക്കിന്‍റെ വിക്ടര്‍ അക്സെല്‍സനെ പിന്തള്ളിയാണ് അദ്ദേഹം ഒന്നാമതെത്തിയത്. കരിയറില്‍ പ്രണോയിയുടെ ഏറ്റവും വലിയ നേട്ടമാണിത്.

വേള്‍ഡ് ടൂര്‍ വിഭാഗത്തിലെ ടൂര്‍ണമെന്റുകളിലെ സ്ഥിരതയാര്‍ന്ന പ്രകടനമാണ് ഇന്ത്യന്‍ താരത്തെ മുന്നിലെത്തിച്ചത്. ജനുവരി 11-ന് തുടങ്ങിയ വേള്‍ഡ് ടൂര്‍ സീസണില്‍ പ്രണോയിക്ക് 58,090 പോയന്റുണ്ട്. എല്ലാ ചാമ്പ്യന്‍ഷിപ്പുകളിലുമായി 233 വിജയങ്ങളും അദ്ദേഹം സ്വന്തമാക്കി.

ടൂർ വിഭാഗത്തിൽ പ്രണോയ് ഒരു ടൂർണമെന്‍റ് പോലും ജയിച്ചിട്ടില്ലെന്നതാണ് ശ്രദ്ധേയം. ടൂർ സീസൺ ഡിസംബറിൽ അവസാനിക്കാനിരിക്കെ, അദ്ദേഹം വേൾഡ് ടൂർ ഫൈനലിലേക്ക് യോഗ്യത നേടുന്നതിനും അടുത്താണ്. ഏറ്റവും കൂടുതൽ പോയിന്‍റുള്ള എട്ട് കളിക്കാരാണ് ഫൈനലിൽ കളിക്കുന്നത്.