Thursday, December 19, 2024
LATEST NEWSSPORTS

മലേഷ്യ ഓപ്പണിൽ എച്ച്എസ് പ്രണോയിക്ക് വിജയത്തുടക്കം

ക്വാലലംപുർ: മലേഷ്യൻ ഓപ്പൺ സൂപ്പർ 750 ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടന ദിനത്തിൽ മലയാളി താരം എച്ച്.എസ് പ്രണോയിക്ക് മുന്നേറ്റം. മലേഷ്യയുടെ ഡാരെൻ ലിയുവിനെ 3 സെറ്റ് നീണ്ട കടുത്ത പോരാട്ടത്തിനൊടുവിൽ പ്രണോയ് കീഴടക്കി. സ്കോർ: 21-14, 17-21, 21-18. മത്സരം 62 മിനിറ്റ് നീണ്ടുനിന്നു. അടുത്ത റൗണ്ടിൽ പ്രണോയ് ചൈനീസ് ചൗ ടിയെനെ നേരിടും.

അതേസമയം, പുരുഷ സിംഗിൾസിൽ സമീർ വർമയും ബി സായ് പ്രണീതും ആദ്യ മത്സരത്തിൽ പുറത്തായി. വനിതാ ഡബിൾസിൽ അശ്വിനി പൊന്നപ്പ – സിക്കി റെഡ്ഡി സഖ്യവും പരാജയപ്പെട്ടു. ജപ്പാന്റെ നാമി മാറ്റ്സുയാമ, ചിഹാരു ഷിദ എന്നിവരോടാണ് അവർ പരാജയപ്പെട്ടത്. സ്കോർ: 15-21, 11-21.