Tuesday, December 17, 2024
LATEST NEWSPOSITIVE STORIES

25 കുടുംബങ്ങൾക്ക് വീട്: മഴക്കെടുതിയിൽ താങ്ങായി ആസ ഗ്രൂപ്പ്

ദുബായ്: മഴക്കെടുതിയിൽ വീട് നഷ്ടപ്പെട്ട കേരളത്തിലെ 25 കുടുംബങ്ങൾക്ക് പുതിയ വീട് നിർമിച്ചു നൽകാൻ ആസ ഗ്രൂപ്പ്. തൃശൂർ ജില്ലയിലാണ് വീടുകൾ നിർമിക്കുന്നത്. കുടുംബങ്ങൾക്ക് കൃഷി, കന്നുകാലി ഫാം, കെട്ടിട നിർമ്മാണം തുടങ്ങിയ തൊഴിൽ മേഖലകളിൽ തൊഴിൽ പരിശീലനവും നൽകും.

കൂടാതെ കുട്ടികളുടെ തുടർ വിദ്യാഭ്യാസം,കലാകായിക വിനോദങ്ങൾ, കരകൗശല നിർമാണ പരിശീലനം തുടങ്ങിയവയ്ക്കും ഇവിടെ സൗകര്യം ഒരുക്കും. ആസാ ഗ്രൂപ്പിന്റെ യുഎഇയിലെ സ്ഥാപനങ്ങളിൽ സാങ്കേതിക പരിശീലനം പൂർത്തിയാക്കുന്നവർക്ക് തൊഴിൽ അവസരവും ഉണ്ടാകും.

സി.പി.മുഹമ്മദ് മെമ്മോറിയൽ ട്രസ്റ്റ് വഴിയാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്നതെന്നു ആസാ ഗ്രൂപ്പ് ചുമതലക്കാരായ സി.പി.സാലിഹ്, ആസ ഗ്രൂപ്പ് സിഇഒ ഫാരിസ് അബൂബക്കർ എന്നിവർ അറിയിച്ചു.