Thursday, January 23, 2025
LATEST NEWSSPORTS

സൈമണ്ട്സിന്റെ പേരിൽ സ്റ്റേഡിയവുമായി ജന്മനാട്

ഓസ്ട്രേലിയ: അന്തരിച്ച ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ആൻഡ്രൂ സൈമണ്ട്സിന്‍റെ പേരിലാണ് സ്റ്റേഡിയം അറിയപ്പെടുന്നത്. സൈമണ്ട്സ് ജനിച്ചുവളർന്ന ടൗൺസ്‌വിലിലെ സ്റ്റേഡിയത്തിന് അദ്ദേഹത്തിന്‍റെ പേര് നൽകാൻ സിറ്റി കൗൺസിൽ തീരുമാനിച്ചു. ഈ വർഷം മേയിലാണ് സൈമണ്ട്സ് ഒരു കാറപകടത്തിൽ മരിച്ചത്.

ടൗൺസ്‌വിലിലെ റിവർവേ സ്റ്റേഡിയത്തിന് സൈമണ്ട്സിന്‍റെ പേർ നൽകും. ടൗൺസ്‌വില്ലെ കൗൺസിലർ മൗറി സോറസ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

ഓസ്ട്രേലിയയ്ക്കായി 26 ടെസ്റ്റുകളും 198 ഏകദിനങ്ങളും 14 ടി20 മത്സരങ്ങളും ആൻഡ്രൂ സൈമണ്ട്സ്‌ കളിച്ചിട്ടുണ്ട്.