Tuesday, January 21, 2025
LATEST NEWSSPORTS

2023 ഹോക്കി ലോകകപ്പ് ജനുവരി 13 ന് ; മത്സരക്രമം പുറത്ത്

ന്യൂഡല്‍ഹി: 2023 ഹോക്കി ലോകകപ്പിന്‍റെ ഷെഡ്യൂൾ പ്രഖ്യാപിച്ചു. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ് ജനുവരി 13 ന് ആരംഭിക്കും. ഇന്ത്യയുടെ ആദ്യമത്സരത്തില്‍ സ്‌പെയിനാണ് എതിരാളി. റൂർക്കേലയിലെ ബിർസ മുണ്ട സ്റ്റേഡിയത്തിലാണ് മത്സരം.

ഗ്രൂപ്പ് ഡിയിലാണ് ഇന്ത്യ മത്സരിക്കുന്നത്. ഇന്ത്യയെക്കൂടാതെ സ്പെയിൻ, ഇംഗ്ലണ്ട്, വെയിൽസ് എന്നീ ടീമുകളും ഗ്രൂപ്പ് ഡിയിലാണ്. രണ്ടാം മത്സരത്തിൽ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ആതിഥേയർ വെയിൽസിനെ നേരിടും.

2016 ഒളിമ്പിക്സ് സ്വർണ്ണ മെഡൽ ജേതാക്കളായ അർജന്‍റീന ജനുവരി 13 ന് ടൂർണമെന്‍റിന്‍റെ ഉദ്ഘാടന മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ നേരിടും. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലാണ് മത്സരം.