Friday, January 17, 2025
LATEST NEWSSPORTS

ഹോക്കിയിൽ ഇന്ത്യയ്ക്ക് വെള്ളി

ബര്‍മിങ്ങാം: 2022 ലെ കോമൺവെൽത്ത് ഗെയിംസിൽ പുരുഷ ഹോക്കിയിൽ ഇന്ത്യ വെള്ളി മെഡൽ നേടി. ഫൈനലിൽ ഇന്ത്യയെ തോൽപ്പിച്ച് ഓസ്ട്രേലിയ സ്വർണം നേടി. നിലവിലെ ചാംപ്യൻമാരായ ഓസ്ട്രേലിയ ഫൈനലിൽ ഇന്ത്യയെ എതിരില്ലാത്ത ഏഴ് ഗോളുകൾക്കാണ് തോൽപ്പിച്ചത്.

ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ജേക്കബ് ആന്‍ഡേഴ്‌സണും നഥാന്‍ എഫ്‌റൗംസും രണ്ട് ഗോള്‍ വീതം നേടി. ടോം വിക്കാം, ബ്ലേക്ക് ഗ്ലോവേഴ്‌സ്, ഫ്‌ളിന്‍ ഒഗില്‍വി എന്നിവരും ലക്ഷ്യം കണ്ടു.

കോമണ്‍വെല്‍ത്ത് ഗെയിംസിൽ സ്വർണമെഡൽ നേടുകയെന്ന ഇന്ത്യൻ ഹോക്കി ടീമിന്‍റെ സ്വപ്നങ്ങൾ ഇത്തവണയും തകർന്നടിഞ്ഞു. കോമണ്‍വെല്‍ത്ത് ഗെയിംസ് ആരംഭിച്ചതിന് ശേഷം ഓസ്ട്രേലിയ ഒഴികെ മറ്റൊരു ടീമും പുരുഷ ഹോക്കിയിൽ സ്വർണമെഡൽ നേടിയിട്ടില്ല. ഇത്തവണയും ആ റെക്കോർഡ് നിലനിർത്താൻ ഓസ്ട്രേലിയയ്ക്ക് കഴിഞ്ഞു.