Thursday, January 16, 2025
LATEST NEWSSPORTS

ഹോക്കി ഇന്ത്യ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് ഒക്ടോബർ 9നകം

ന്യൂഡൽഹി: ഹോക്കി ഇന്ത്യയുടെ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് ഒക്ടോബർ 9നകം നടത്താൻ ഡൽഹി ഹൈക്കോടതി നിയോഗിച്ച ഭരണസമിതിയും ഇന്‍റർനാഷണൽ ഹോക്കി ഫെഡറേഷനും തമ്മിൽ ധാരണയായി. പുതുക്കിയ ഭരണഘടനയുടെ ആദ്യ രൂപം ഫെഡറേഷന് നൽകിയ ശേഷമാണ് ഭരണസമിതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും ഉറപ്പ് നൽകിയത്.

ഇടപെടലിന്റെ പേരിൽ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന് ഫിഫ വിലക്കേർപ്പെടുത്തിയ പശ്ചാത്തലത്തിൽ ഹോക്കി ഇന്ത്യയും സമാനമായ വിധി നേരിടേണ്ടി വരുമെന്ന് ആശങ്കയുണ്ടായിരുന്നു. എന്നാൽ ഫിഫയിൽ നിന്ന് വ്യത്യസ്തമായി, അന്താരാഷ്ട്ര ഹോക്കി ഫെഡറേഷൻ, കോടതിയുടെ ഇടപെടൽ ചട്ടങ്ങളുടെ ലംഘനമായി കണക്കാക്കിയില്ല. ഇതോടെ ഈ വർഷം ഒഡീഷയിൽ നടക്കാനിരിക്കുന്ന ലോകകപ്പും ആശങ്കയിൽ നിന്ന് ഒഴിവായി.