Wednesday, January 22, 2025
LATEST NEWSSPORTS

കോമണ്‍വെല്‍ത്ത് ഗെയിംസിൽ ഹിമ ദാസിന് നിരാശ: ഫൈനലില്‍ ഇടംനേടാനായില്ല

ബര്‍മിങ്ങാം: കോമണ്‍വെല്‍ത്ത് ഗെയിംസിൽ വനിതകളുടെ 200 മീറ്റർ ഫൈനലിൽ ഇന്ത്യയുടെ ഹിമ ദാസിന് യോഗ്യത നേടാൻ കഴിഞ്ഞില്ല. സെമിയിലെ രണ്ടാം ഹീറ്റ്‌സില്‍ സെക്കന്‍ഡില്‍ ഒരംശത്തിന്റെ വ്യത്യാസത്തിലാണ് ഹിമ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. ഹിമയുടെ ഫിനിഷ് 23.42 സെക്കന്‍ഡിലായിരുന്നു. 22.93 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത നമീബിയയുടെ ക്രിസ്റ്റീന്‍ എംബോമ, 23.41 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ഓസ്‌ട്രേലിയൻ താരം എല്ല കൊണോല്ലി എന്നിവരാണ് ഫൈനലിലേക്ക് മുന്നേറിയത്

സെമിയില്‍ മൂന്ന് ഹീറ്റ്‌സിലെയും ആദ്യ രണ്ട് സ്ഥാനക്കാര്‍ക്കും മികച്ച സമയം കുറിച്ച അടുത്ത രണ്ടുപേര്‍ക്കുമാണ് ഫൈനല്‍ ബര്‍ത്ത് ലഭിക്കുന്നത്. 24 വനിതകള്‍ പങ്കെടുത്ത സെമിയില്‍ 10-ാം സ്ഥാനത്തായിരുന്നു ഹിമ.