Saturday, January 24, 2026
GULFLATEST NEWS

ഒമാന്‍റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ

മസ്കത്ത്: ഒമാന്‍റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുകയാണ്. ദോഫാർ ഗവർണറേറ്റിലെ വാദി ദർബത്ത് നിറഞ്ഞൊഴുകുന്നതിനാൽ ഈ ഭാഗത്തേക്കുള്ള റോഡ് അടച്ചു.

താമസക്കാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. അൽ ഹജ്ർ മലനിരകൾ, അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകൾ എന്നിവിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ ലഭിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴക്കെടുതിയിൽ കനത്ത നാശനഷ്ടമുണ്ടായ സൗത്ത് അൽ ബാതിന ഗവർണറേറ്റിൽ നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

പ്രവർത്തനം നിലച്ച 29 ടെലികോം സ്റ്റേഷനുകളിൽ 17 എണ്ണത്തിന്‍റെ അറ്റകുറ്റപ്പണികൾ പൂർത്തിയായി. തകർന്ന റോഡുകളുടെ പുനർനിർമാണം പുരോഗമിക്കുകയാണ്. വെള്ളവും ചെളിയും നിറഞ്ഞ റോഡുകൾ ഗതാഗതയോഗ്യമാക്കി.