Saturday, January 24, 2026
LATEST NEWSSPORTS

400 ടി20 മത്സരങ്ങള്‍ കളിക്കുന്ന ആദ്യ ഇന്ത്യൻ താരം; റെക്കോർഡിട്ട് രോഹിത്

ഗുവാഹത്തി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടി20 മത്സരത്തില്‍ കളത്തിലിറങ്ങിയതോടെ റെക്കോർഡ് ബുക്കില്‍ ഇടംനേടി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. 400 ടി20 മത്സരങ്ങൾ കളിക്കുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടമാണ് ഇന്നത്തെ മത്സരത്തോടെ രോഹിത് ശർമ സ്വന്തമാക്കിയത്.

അന്താരാഷ്ട്ര, ഫ്രാഞ്ചൈസി ക്രിക്കറ്റിലെ മത്സരങ്ങൾ ഉൾപ്പെടെയാണ് ഈ നേട്ടം. അന്താരാഷ്ട്ര തലത്തിൽ ഏറ്റവും കൂടുതൽ ടി20 മത്സരങ്ങൾ കളിച്ച പുരുഷ താരമെന്ന റെക്കോർഡും രോഹിത്തിന്‍റെ പേരിലാണ്. 141 രാജ്യാന്തര ട്വന്റി 20 മത്സരങ്ങള്‍ രോഹിത് കളിച്ചിട്ടുണ്ട്.

രോഹിത് ശർമ, ദിനേശ് കാർത്തിക്, വിരാട് കോഹ്ലി, എംഎസ് ധോണി എന്നിവർ മാത്രമാണ് ടി20യിൽ 350ലധികം മൽസരങ്ങൾ കളിച്ചിട്ടുള്ള ഇന്ത്യൻ താരങ്ങൾ.