Wednesday, April 16, 2025
GULFLATEST NEWSNational

പ്രവാചകനെതിരെ വിദ്വേഷ പരാമർശം; ഇന്ത്യയ്‌ക്കെതിരെ സൗദിയും

റിയാദ്: പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ ബി.ജെ.പി വക്താവ് നടത്തിയ വിദ്വേഷ പ്രസംഗത്തിൽ സൗദി അറേബ്യൻ വിദേശകാര്യ മന്ത്രാലയം ഇന്ത്യയെ അപലപിച്ചു. നേരത്തെ ഖത്തർ, കുവൈത്ത്, ഇറാൻ എന്നീ രാജ്യങ്ങളും അതൃപ്തി അറിയിച്ചിരുന്നു.

പ്രവാചകനെ അവഹേളിക്കുന്ന തരത്തിൽ ഇന്ത്യൻ ഭരണകക്ഷിയായ ബി.ജെ.പിയുടെ വക്താവ് നടത്തിയ പ്രസ്താവനകളെ വിദേശകാര്യ മന്ത്രാലയം അപലപിക്കുന്നതായി സൗദി വിദേശകാര്യ മന്ത്രാലയം വാർത്താ ഏജൻസിയായ എസ്.പി.എ റിപ്പോർട്ട് ചെയ്തു.