Monday, December 23, 2024
GULFLATEST NEWS

വിദ്വേഷ പരാമർശത്തിനെതിരെ ഗാന്ധിജിയുടെ വാക്കുകൾ ഓർമ്മിപ്പിച്ച് സൗദി ദിനപത്രം

യാംബു: മഹാത്മാ ഗാന്ധിയെ കുറിച്ച് ബിജെപി ദേശീയ വക്താവ് നൂപുർ ശർമയും ഡൽഹി മീഡിയ ഇൻചാർജ് നവീൻ കുമാർ ജിൻഡാലും നടത്തിയ മതനിന്ദയ്ക്ക് മറുപടിയുമായി പ്രമുഖ സൗദി ദിനപത്രം. വിവിധ അറബ് പത്രങ്ങളിലും ചാനലുകളിലും ഈ വിഷയത്തിൽ ചർച്ചകളും പ്രതിഷേധങ്ങളും തുടരുമ്പോഴും സൗദി അറേബ്യയിലെ പ്രമുഖ ഓൺലൈൻ ദിനപത്രമായ ‘സബാക്’ ഗാന്ധിജിയുടെ പ്രവാചകനെക്കുറിച്ചുള്ള പ്രശസ്തമായ പരാമർശങ്ങൾ അദ്ദേഹത്തിന്റെ ചിത്രത്തോടൊപ്പം പ്രസിദ്ധീകരിച്ച ഒരു വാർത്തയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഹീനമായ അധിക്ഷേപങ്ങൾ ചൊല്ലുന്നവർ രാഷ്ട്രപിതാവിന്റെ വാക്കുകൾ ഓർക്കണമെന്ന് വാർത്ത ആവശ്യപ്പെടുന്നു. “ഇന്ത്യയിലെ 200 ദശലക്ഷം മുസ്ലീങ്ങളുടെ വികാരങ്ങൾ വ്രണപ്പെട്ടു” എന്ന തലക്കെട്ടിലുളള വാർത്ത കുറഞ്ഞത് അവർക്ക് ലജ്ജ തോന്നുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്യുമെന്ന പ്രതീക്ഷയിലാണ് എന്നു പറഞ്ഞാണ് അവസാനിക്കുന്നത്. രാജ്യത്തെ ബി.ജെ.പി നേതാക്കളുടെ അപകീർത്തികരമായ പ്രസ്താവനകളാണ് ജനരോഷത്തിന് ഇടയാക്കിയതെന്ന് പത്രം പറയുന്നു.